സംസ്ഥാനത്ത് വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ പന്നി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൊല്ലാനാണ് നിലവിലെ തീരുമാനം. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വയനാട്ടിൽ രോഗം സ്ഥിരീകരിച്ചതോടെ ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളേയും പന്നിയിറച്ചിയും കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.