സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

Date:

Share post:

ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന മേഖല. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. പരീക്ഷ ഫലമറിയാൻ cbseresults.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

33,000 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 1.34 ലക്ഷം പേർക്ക് 90 ശതമാനത്തിന് മുകളിലാണ് മാര്‍ക്ക്.

അതേസമയം 2021നെ അപേക്ഷിച്ച് വിജയശതമാനം കുറഞ്ഞു. ക‍ഴിഞ്ഞ വര്‍ഷം 99.37 ശതമാനം വിദ്യാര്‍ത്ഥികൾ വിജയം കണ്ടിരുന്നു. ഇക്കുറി വിജയശതമാനത്തില്‍ ആണ്‍കുട്ടികളേക്കാൾ കൂടുതല്‍ പെണ്‍കുട്ടികളാണ് നേട്ടം കൊയ്തത്. 94.54 ശതമാനവുമായി പെൺകുട്ടികൾ ആൺകുട്ടികളെ പിന്തള്ളി മുന്നിലെത്തി. ആൺകുട്ടികളുടെ വിജയശതമാനം 91.25 ആണ്. ആകെ 1,435,366 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 1,330,662 പേർ വിജയം നേടി.

ദേശീയതലത്തില്‍ 98.83 വിജയശതമാനത്തോടെ തിരുവനന്തപുരമാണ് മുന്നില്‍. ബെംഗളൂരുവിൽ 98.16 ശതമാനവും, ചെന്നൈയിൽ 97.79 ശതമാനവും വിദ്യാര്‍ത്ഥികൾ വിജയിച്ചു. ഡൽഹി ഈസ്റ്റിലും ഡൽഹി വെസ്റ്റിലും 96.29 ശതമാനമാണ് വിജയം. 83.71 ശതമാനം വിജയം മാത്രം നേടിയ ഉത്തർപ്രദേശിലെ പ്രയാഗ്‌ രാജാണ് ഏറ്റവും പിന്നില്‍..

ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ടേം-1 പരീക്ഷകൾക്ക് 30 ശതമാനവും ടേം-2 പരീക്ഷകൾക്ക് 70 ശതമാനവും വെയിറ്റേജ് നൽകി. ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുമെങ്കിലും മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കില്ലെന്ന് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in, results.cbse.nic.in എന്നിവയിൽ ഫലം അറിയാനാകും.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലവും ഇന്ന് ഉച്ചയോടെ അറിയുമെന്നാണ് സൂചന. ഫലം വൈകുന്നതിൽ ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്ലസ് വൺ പ്രവേശനത്തിൽ കോടതിയുടെ ഇടപെടലിൽ നീതി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...