ദുബായിൽ രണ്ടാംഘട്ട ഗതാഗത വികസന സർവ്വേ ആരംഭിച്ച് അധികൃതർ. റോഡ് ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ് ഗതാഗത വകുപ്പ് സർവ്വേ സംഘടിപ്പിക്കുന്നത്. യാത്രക്കാരുടെ താത്പര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാനായി നടത്തുന്ന സർവ്വേ 2024 ഫെബ്രുവരി വരെ നീണ്ടുനിൽക്കും.
പൊതുജനങ്ങൾക്ക് സുഖകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആർ.ടി.എ സർവ്വേ സംഘടിപ്പിക്കുന്നത്. പൗരന്മാർ, പ്രവാസികൾ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. 21,000 പേരിൽ നിന്ന് അഭിപ്രായം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട സർവ്വേ ആർ.ടി.എ ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പൂർത്തീകരിച്ചിരുന്നു.