ഉലകനായകന് പിറന്നാൾ സമ്മാനവുമായി ‘ഇന്ത്യൻ 2 ടീം’, ചിത്രത്തിന്റെ ഇൻഡ്രോ ഗ്ലിമ്പ്സ് നവംബറിൽ പുറത്ത് വിടും 

Date:

Share post:

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ‘ഇന്ത്യൻ 2’. 1996 ഇൽ കമൽഹാസൻ തന്നെ നായകനായെത്തിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഇൻഡ്രോ ഗ്ലിമ്പ്സ് നവംബർ മൂന്നിന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവംബർ ഏഴിന് കമൽഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ലൈക്ക പ്രൊഡക്ഷൻസാണ് എക്സിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. 90 വയസുള്ള സേനാപതി എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ മകന്റെയും കഥാപാത്രങ്ങളെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. കമലിന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ഈ ചിത്രത്തിൽ ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയുമായിരുന്നു നായികമാർ.

200 കോടി ബജറ്റിലാണ് ‘ഇന്ത്യൻ 2’ ഒരുങ്ങുന്നത്. കാജൽ അഗർവാൾ, പ്രിയ ഭവാനി, വിദ്യൂത് ജമാൽ, സിദ്ധാർഥ്, ഐശ്വര്യ രാജേഷ്, രാകുൽ പ്രീത് സിങ്, നന്ദു പൊതുവാൾ,ഡൽഹി ഗണേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം പുറത്തിറങ്ങി 20 വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

ഇതിനോടകം തന്നെ ‘ഇന്ത്യൻ 2’ന്റെ ഒടിടി റൈറ്റ് വിറ്റുപോയിട്ടുണ്ട്. നെറ്റ്ഫ്ലിക്സാണ് ഒടിടി റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം. അടുത്ത വർഷം ഏപ്രിലിൽ സിനിമ തിയറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിനൊപ്പം കമൽഹാസന്റെ രാജ്കമൽ ഫിലിസംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...