മ​ത്രയിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മസ്കറ്റ് മുനിസിപ്പാലിറ്റി 

Date:

Share post:

മ​ത്ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കുറയ്ക്കുന്നതിനും വെ​ള്ളം ക​യ​റു​ന്ന​ത്​ ത​ട​യാ​നു​മാ​യി പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാനൊരുങ്ങി ​മസ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ആ​ഭ്യ​ന്ത​ര ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഗതാഗതകുരുക്ക് ല​ഘൂ​ക​രി​ക്കു​ക, പ്രാ​ദേ​ശി​ക വാ​ണി​ജ്യം ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കൂടാതെ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ത്ര​യി​ൽ വെ​ള്ള​പ്പൊ​ക്ക അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ത്തി​നാ​യി ബി​ഡ് ക്ഷ​ണി​ക്കുകയും ചെയ്തു.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ത്ര സൂ​ഖി​ന്റെ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ളും പുതിയ പദ്ധതിയിൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഇതിനായി വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​നാ​യു​ള്ള സാ​ധ്യ​താ പ​ഠ​ന​ങ്ങ​ൾ, വി​ശ​ദ​മാ​യ രൂ​പ​ക​ൽ​പ​ന, പ്രോ​ജ​ക്ട് മേ​ൽ​നോ​ട്ടം എ​ന്നി​വ​ക്കാ​യി ക​ൺ​സ​ൽ​ട്ടി​ങ്​ സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള ക​ക്ഷി​ക​ളെ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ക്ഷ​ണി​ച്ചിട്ടുണ്ട്. വാ​ദി​യി​ലെ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ധി​ക​ജ​ലം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നു​മാ​യി മ​ത്ര സൂ​ഖി​ന് ചു​റ്റും സം​ര​ക്ഷ​ണ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തിയിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം മ​ത്ര​യി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ വ്യാ​പാ​രി​ക​ൾ സ്വാ​ഗ​തം​ ചെ​യ്തു. പ്ര​മു​ഖ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ മ​ത്ര​യി​ലെ വെ​ള്ള​പ്പൊ​ക്കം വ്യാ​പാ​രി​ക​ളെ എ​പ്പോ​ഴും ഭ​യ​പ്പെ​ടു​ത്തു​ന്ന​തും ആവർക്ക് നഷ്ടമുണ്ടാക്കുന്നതുമാണ്. ഓ​രോ മ​ഴ​യി​ലും വെ​ള്ളം ക​യ​റു​​മ്പോ​ൾ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ക​ട​ക്കാ​ർ​ക്ക്​ ക​ന​ത്ത ന​ഷ്ട​ങ്ങ​ളാ​ണ്​ നേരിടേണ്ടി വരുന്നത്. പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ഇ​തി​ന്​ ഒരു പരിധി വരെ അ​റു​തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...