അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മാധ്യമ പ്രവർത്തക. കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ ചാനലിലിന്റെ കോഴിക്കോട് സ്പെഷ്യൽ കറസ്പോണ്ടൻറിനോട് മോശമായി പെരുമാറിയത്.
ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വച്ചു. അവർ അപ്പോൾ തന്നെ കൈ തട്ടിമാറ്റി. എന്നാൽ വീണ്ടും സുരേഷ് ഗോപി ഇത് ആവർത്തിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട് .