ഭാര്യയ്ക്ക് ശമ്പളമായി അടുത്ത മാസം മുതൽ 5 ലക്ഷം രൂപ കൊടുക്കുമെന്ന് നടൻ സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി താൻ ഈ ആശയം ഭാര്യയോട് പറയുകയാണെന്നും രാധിക സമ്മതിച്ചാൽ അടുത്ത മാസം മുതൽ ശമ്പളം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ
‘കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നോക്കിയപ്പോൾ അമ്പതിനായിരം രൂപ മാസ ശമ്പളം ഭാര്യയ്ക്ക് ജോയ്മാത്യു കൊടുക്കുന്നത് കണ്ടു. ഞാൻ ഇത് എന്റെ ഭാര്യയോട് 4,5 വർഷം കൊണ്ട് പറയുകയാണ് പക്ഷേ, അവൾ സമ്മതിക്കുന്നില്ല. അടുത്തമാസം മുതൽ ഭാര്യയ്ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷ വരെ കൊടുക്കാനോ ഞാൻ തയ്യാറാണെന്ന് താരം പറയുന്നു.
ഞാൻ ഓടി നടന്ന് സിനിമാ പണിചെയ്തു, രാഷ്ട്രീയ പണി ചെയ്തു ചെയ്തു. ഇതിൽ നിന്നുള്ള വരും വരായ്കൾ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയിൽ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായി. അതെല്ലാം സഹിച്ച് എന്റെ മക്കളെ വളർത്തി എടുത്തു. ഞാൻ ഇത്രയും നാൾ കൊടുക്കാത്ത ശമ്പളം കൂടി രാധികയ്ക്ക് കൊടുക്കണമെന്നും സുരേഷ് ഗോപി പറയുന്നു.