5 വർഷത്തെ കാത്തിരിപ്പിന് വിരാമം; വിവാഹവീഡിയോ പുറത്തുവിട്ട് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും

Date:

Share post:

5 വർഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും തങ്ങളുടെ വിവാഹ വീഡിയോ പുറത്തുവിട്ടു. അഞ്ചാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കരൺ ജോഹർ അവതാരകനായുള്ള കോഫി വിത്ത് കരൺ എന്ന ഷോയിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

വിവാഹനിശ്ചയത്തിന്റേയും പഞ്ചാബി – കൊങ്കണി ആചാരപ്രകാരം നടന്ന വിവാഹത്തിന്റേയും വിവാഹ സത്കാരങ്ങളുടേയും ഹൽദി, മെഹന്ദി ചടങ്ങുകളുടേയുമെല്ലാം ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പാർട്ടിയിൽ വെച്ച് ദീപികയോടുള്ള പ്രണയം വ്യക്തമാക്കുന്ന രൺവീറിന്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമുള്ള യാത്രയേക്കുറിച്ചും ഇരുവരും മനസുതുറക്കുന്നുണ്ട്.

View this post on Instagram

A post shared by Vishal Punjabi (@theweddingfilmer)

2013-ൽ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തിന് ശേഷം 2015-ൽ മാലിദ്വീപിൽവെച്ച് രൺവീർ ദീപികയെ പ്രൊപ്പോസ് ചെയ്യുകയും തുടർന്ന് രഹസ്യമായി വിവാഹനിശ്ചയം നടത്തുകയുമായിരുന്നു. പിന്നീട് 2018 നവംബർ 14-ന് ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...