താമസക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്.
അക്കീദ് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ സംവിധാനം അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരും. എമിറേറ്റ്സ് ഐ ഡി സ്കാനറുകളില്ലാതെ വിസയുടെയും മറ്റ് വിവരങ്ങളും അറിയാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. താമസക്കാരുടെയും പൗരന്മാരുടെയും വിവരങ്ങള്‍ നിലവില്‍ ഐ സി പിയില്‍ ചേര്‍ത്തിട്ടുണ്ട്.
ഐ സി പിയുടെ ഡാറ്റാ ബേസില്‍ നിന്നാണ് അക്കീദ് ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരാളുടെ വീസ, പാസ്പോര്‍ട്ട് വിവരങ്ങള്‍ അറിയണമെങ്കില്‍ അക്കീദില് ലഭ്യമാകും. പുതിയ സംവിധാനം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ നടപ്പിലാക്കും. ബയോമെട്രിക് ഉപയോഗിച്ച് പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐ ഡി പുതുക്കല്‍ എന്നിവ അക്കീദിലൂടെ നടത്താന്‍ കഴിയും.