രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴയും ഇടിയും മിന്നലും യുഎഇയുടെ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ നിരവധി റോഡുകൾ ഒലിച്ചുപോയതിനാൽ എമിറേറ്റുകളിൽ ഉടനീളം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ്നൽകിയിട്ടുണ്ട്.
തേജ് ചുഴലിക്കാറ്റിന്റെ പരോക്ഷമായ ആഘാതമായി കഴിഞ്ഞ പത്ത് ദിവസമായി യുഎഇയിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച, ഷാർജയുടെ കിഴക്കൻ, മധ്യ മേഖലകളിലെ പർവതപ്രദേശങ്ങളിൽ ആലിപ്പഴത്തോടൊപ്പമുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു. കൂടാതെ അറേബ്യൻ ഗൾഫിന്റെ തീരപ്രദേശങ്ങളും ദുബായ്, അബുദാബി, അൽ ദഫ്റ, അൽ ഐൻ, റാസൽ ഖൈമ, കിഴക്കൻ തീരങ്ങൾ എന്നിവയെ ഈ കാലാവസ്ഥാ പ്രതിഭാസം ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.