എണ്ണ ഇതര ഉല്പാദന മേഖലയിലെ ജിഡിപി 6.1 ശതമാനം രേഖപ്പെടുത്തിയതായി സൗദി ധനമന്ത്രി

Date:

Share post:

സൗദി അറേബ്യയുടെ എണ്ണ ഇതര ഉൽപാദനമേഖല അതിശക്തമാണെന്നും ജിഡിപി 6.1 ശതമാനത്തിലെത്തിയതായും ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ. റിയാദിൽ നടന്നുവരുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2030 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ആഭ്യന്തര ഉൽപാദനത്തിലെ ജിഡിപി വളർച്ചയെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. ഈ മേഖലയിൽ ആരോഗ്യകരമായ വളർച്ചയാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തിന്റെ മൂന്നാം പാദത്തിലാണ് ജിഡിപി ശതമാനം ഇത്രയും വർധിച്ചത്. അതിനാൽ വർഷാവസാനത്തോടെ ഇത് അധികരിക്കുമെന്നും ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...