കറുപ്പൊരു നല്ല നിറമാണ്.. ആളുകളുടെ നിറം നോക്കി വിലയിരുത്തുന്നവരുടെ മനസ്സിലാണ് കറുപ്പെന്ന് അമേരിക്കയില്‍ നടന്ന മിസ് കോസ്മോസ് ഇന്‍റര്‍നാഷണല്‍ -2022ല്‍ മലയാളികളുടെ അഭിമാനമായി കിരീടം ചൂടിയ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ഗായത്രി ശ്രീലത. സൗന്ദര്യം ഓരോരുത്തരുടേയും സങ്കല്‍പ്പമാണെന്നും ആരും പൂര്‍ണരല്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.
യുഎസിലെ ഫ്ളോറിഡയില്‍ ജൂലെ നാല് മുതല്‍ ഒന്‍പത് വരെ നടന്ന മത്സരത്തിലാണ് ഗായത്രി ശ്രീലത വിജയകിരീടം നേടിയത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍നിന്ന് ഏഴ് പേരാണ് ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചത്. ഒടുവില്‍ ഇന്ത്യയെ പ്രതിനിധികരിച്ചെത്തിയ ഗായത്രി ശ്രീലത കോസ്മോസ് ഇന്‍റര്‍നാഷണല്‍ പട്ടത്തിന് അര്‍ഹയാവുകയായിരുന്നു. അന്താരാഷ്ട്ര വേദിയിലില്‍ ഇന്ത്യയുടെ പേരുയര്‍ത്താനായതില്‍ അഭിമാനമുണ്ടെന്നും ഗായത്രി പ്രതികരിച്ചു. അമ്മ ശ്രീലതയ്ക്കും മകളുടെ വിജയനിമിഷം നേരില്‍ കാണാന്‍ അവസരം ലഭിച്ചിരുന്നു.
യുഎസ് പ്രസിഡന്‍റിന്‍റെ അംഗീകാരത്തോടെ ക്രൗൺ ഗാർലാന്‍ഡ്സ് എൽഎൽസി എന്ന സംഘടന അഞ്ച് പതിറ്റാണ്ടായി മിസ് കോസ്മോസ് മത്സരം സംഘടിപ്പിച്ചുവരുന്നുണ്ട്. നേരത്തെ മുംബെയില്‍ നടന്ന മത്സരത്തില്‍ മിസ് കോസ്മോസ് ഇന്ത്യ പട്ടം നേടിയതോടെയാണ് ഗായത്രി രാജ്യാന്തര മത്സരത്തിന് യോഗ്യത നേടിയത്.
സൗന്ദര്യത്തിനൊപ്പം കൃത്യമായ സാമൂഹിക വീക്ഷണങ്ങൾ പ്രകടമാക്കുന്നതും ഗായത്രിയുടെ സൗന്ദര്യപട്ടത്തിന് നിദാനമായി. ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഫെമിനിസത്തെപ്പറ്റിയുളള ചോദ്യത്തിന് ഗായത്രിയുടെ മറുപടി ശ്രദ്ധേയമായിരുന്നു. ഫെമിനിസം എന്നാല്‍ പുരുഷന് മുകളിലല്ലെന്നും പുരുഷനൊപ്പം എന്നതാണ് സങ്കല്‍പ്പമെന്നുമാണ് ഗായത്രി മറുപടി പറഞ്ഞത്.
ആളുകളുടെ നിറം നോക്കി വിലയിരുത്തുന്നവരുടെ മനസ്സിലാണ് കറുപ്പ്: ഗായത്രിയുടെ വാക്കുകൾ കേൾക്കാം
മോഡലിംഗിന് പുറമെ നൃത്തത്തിലും കഥകളിയിലും കഴിവ് തെളിയിച്ച ഗായത്രി ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലായിരുന്നു പഠനം. ദുബായിൽ എഞ്ചിനീയറായ സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീലതയുടെയും മകളാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഗോപീകൃഷ്ണൻ സഹോദരനാണ്. പ്രമുഖ ഒട്ടോമൊബൈല്‍ കമ്പനിയില്‍ ജീവനക്കാരിയായ ഗായത്രി മികച്ച സിനിമാ അവസരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.