ഖത്തർ മ്യൂ​സി​യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ അം​ഗ​ത്വം

Date:

Share post:

ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ) അം​ഗ​ത്വം. ഖ​ത്ത​റി​ന്റെ സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ചയ്​ക്ക് പി​ൻ​ബ​ല​മേ​കികൊണ്ടാണ് അം​ഗ​ത്വം നൽകിയത്. ഉ​സ്‌​ബ​കി​സ്താ​നി​ൽ ന​ട​ന്ന യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 25ാമ​ത് സെ​ഷ​നി​ൽ വച്ചാണ് ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. സു​സ്ഥി​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോടെയുമുള്ള വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നൽകുന്ന സം​ഭാ​വ​ന​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് അം​ഗ​ത്വം. മാത്രമല്ല, ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ത്തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​ർ മ്യൂ​സി​യം ആ​ക്ടി​ങ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു.

സാം​സ്‌​കാ​രി​ക പൈ​തൃ​കം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ൽ, മ്യൂ​സി​യം വി​ക​സ​നം എ​ന്നി​വ​യി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ സാം​സ്‌​കാ​രി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണി​ത്. സം​ഘ​ട​ന​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ൽ റു​മൈ​ഹി കൂട്ടിച്ചേർത്തു. കൂടാതെ മ്യൂ​സി​യ​ങ്ങ​ളു​ടെ​യും സാം​സ്‌​കാ​രി​ക അ​ട​യാ​ള​ങ്ങ​ളു​ടെ​യും സ​മ്പ​ന്ന​മാ​യ ശേ​ഖ​രം വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ലോ​കോ​ത്ത​ര ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലും ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നാ​ൽ സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം ഖ​ത്ത​റി​ന്റെ വി​ഷ​ൻ 2030 ത​ന്ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു ചേ​രു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം വ്യ​ക്ത​മാ​ക്കി.

അതേസമയം സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന യു.​എ​ൻ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ അ​ഫി​ലി​യേ​ഷ​ൻ നേ​ടു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഖ​ത്ത​ർ മ്യൂ​സി​യം ഇ​ന്റ​ർ നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്റ് അ​ഫ​യേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​തി​മ ഹ​സ​ൻ അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. മാത്രമല്ല, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ട​ന​യി​ലെ ഈ അം​ഗീ​കാ​രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ടൂ​റി​സം ന​ൽ​കി​യ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഖ​ത്ത​ർ മ്യൂ​സി​യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....