വരും ദിവസങ്ങളിൽ ദോഫാർ ഗവർണറേറ്റ് തീരങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന തേജ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഊർജിതമാക്കി ദോഫാർ മുനിസിപ്പാലിറ്റി എമർജൻസി കമ്മിറ്റി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സംഭവ വികാസങ്ങളും ചർച്ച ചെയ്യുന്നതിനുള്ള അടിയന്തര കമ്മിറ്റിയും സജ്ജാമാക്കിയിട്ടുണ്ട്.
അതേസമയം വർക്ക് ടീമുകൾ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് പിന്തുടരുകയും പൊതു സേവനങ്ങൾ നൽകുകയും ജലപ്രവാഹം സുഗമമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുകയും ചെയ്യും. കൂടാതെ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തിലും സഹകരണത്തിലൂടെയും വർക്ക് ടീമുകൾ തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തും.