എം എം മണിയുടെ മുഖം ചിമ്പാൻസിയുടെ കോലത്തിൽ ചേർത്തുവെച്ച് മഹിളാ കോൺഗ്രസ്‌ പ്രതിഷേധം: സുധാകരന്റെ മാപ്പും മണിയാശാന്റെ അവഗണനയും

Date:

Share post:

കെ കെ രമ എം എൽ എയെ അധിക്ഷേപിച്ച വിഷയത്തിൽ പ്രതിഷേധിച്ച് മുൻമന്ത്രി എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത് വലിയ വിവാദമായിരുന്നു. മണിയുടെ മുഖം ചിമ്പാൻസിയുടെ കട്ട്‌ഔട്ടിൽ ചേർത്തുവച്ചായിരുന്നു മാർച്ച്. കെ കെ രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് ഒളിപ്പിക്കുകയായിരുന്നു.

എം എം മണിക്കെതിരായ മഹിളാ കോൺ​ഗ്രസിന്റെ അധിക്ഷേപത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് ഇന്നെന്നും നാമെല്ലാവരും വർണവെറിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ മഹിളാ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ, അതിപ്പോ അങ്ങനെ ആയതുകൊണ്ട് ഞങ്ങൾ എന്തു പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെ എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. മഹിള കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചത് അവരുടെ മാന്യതയാണെന്നും മണിക്ക് അതൊന്നും ഇല്ലല്ലോ എന്നുമായിരുന്നു സുധാകരന്റെ വാക്കുകൾ. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായതോടെ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചു.

തെറ്റിനെ തെറ്റായി കാണുന്നുവെന്നും, ന്യായീകരണത്തിനില്ലെന്നുമായിരുന്നു ഖേദ പ്രകടനം. പെട്ടെന്നുണ്ടായ ക്ഷോഭത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തുവന്നതെന്നും അധികം ചിന്തിക്കാതെയുണ്ടായ പ്രതികരണമാണെന്നും കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ ക്ഷമാപണം കുറിച്ചു.

ഇതിന് മണിയുടെ മറുപടിയും വന്നു,
‘ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യിൽ വെച്ചേരെ…
ഇവിടെ നിന്നും തരാനൊട്ടില്ല താനും……’ എന്നായിരുന്നു എം എം മണിയുടെ ഫേസ്ബുക് പോസ്റ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...