ഡ്രൈവർ തസ്തികയിൽ സൗദിയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യം അനുവദിച്ച് തന്നിട്ടുള്ള അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാൻ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്ന് മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ കഴിയും. ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിങ് ലൈസൻസ് ട്രാൻസിലേറ്റ് ചെയ്ത് കയ്യിൽ കരുതുകയും വേണം.
ഇത് കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കണം ഡ്രൈവറുടെ കൈവശം ഉണ്ടായിരിക്കേണ്ടത് എന്ന വ്യവസ്ഥയുമുണ്ട്. അതേസമയം വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ള വ്യക്തിക്ക് അതേ വാഹനവും ഹെവി ലൈസൻസ് ഉള്ളവർക്ക് അത്തരം വാഹനങ്ങളും മാത്രമേ സൗദിയിലും ഓടിക്കാൻ കഴിയൂ.