യുഎഇയിൽ​ ഗാർഹിക ജോലിക്കാരുടെ നിയമനം സംബന്ധിച്ച് മുന്നറിയിപ്പുമായി മന്ത്രാലയം

Date:

Share post:

യുഎഇയിൽ​ ഗാർഹിക ജോലിക്കാരുടെ നിയമനം സംബന്ധിച്ച് റിക്രൂട്ടിങ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകി മന്ത്രാലയം. രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്ന് ​ഗാർഹിക ജോലിക്കാരെ നിയമിക്കാവൂ എന്നാണ് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചത്.

മന്ത്രിസഭാ തീരുമാനപ്രകാരം ഏജൻസികളുടെ ഓരോ നിയമ ലംഘനത്തിനും 2,000 ദിർഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ റിക്രൂട്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 10,000 ദിർഹമാണ് പിഴ ചുമത്തുക. രാജ്യത്തിന് പുറത്ത് ഇടപാടുകൾക്ക് മന്ത്രാലയം വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങളുമായോ കാര്യാലയങ്ങളുമായോ ബന്ധപ്പെട്ട് പ്രവർത്തിച്ചാലും 10,000 ദിർഹമാണ് പിഴ. റിക്രൂട്ടിങിനായി അധിക തുക വാങ്ങിയാൽ ഏജൻസികളിൽ നിന്നും 5,000 ദിർഹം പിഴയായി ഈടാക്കും.

അം​ഗീകൃത ഏജൻസികളുടെ പ്രവർത്തനങ്ങൾ പൂർണമായും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും അനധികൃതമായി വീട്ടുജോലിക്കാരെ നിയമിച്ചാൽ തൊഴിലുടമയ്ക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് എതെങ്കിലും ഓഫീസ് പ്രവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ 600590000 നമ്പറിൽ മന്ത്രാലയത്തെ അറിയിക്കാമെന്നും www.mohre.gov.ae വെബ് സൈറ്റ് സന്ദർശിച്ചാൽ അംഗീകൃത റിക്രൂട്ടിങ് ഓഫീസുകളുടെ വിവരങ്ങൾ ലഭിക്കുമെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....