പുതിയ ലോകത്തിന്റെ സമ്പത്ഘടനയും തൊഴില്‍ സാധ്യതയും നിര്‍ണയിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നായ മെറ്റാവേർസ് സ്ട്രാറ്റജിയുടെ ലോഞ്ച് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായുടെ സമ്പദ്വ്യവസ്ഥയ്ക്ക് 4 ബില്യൺ ഡോളർ സംഭാവന ചെയ്യുന്ന മെറ്റാവേർസ് കമ്പനികളുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വർദ്ധിപ്പിക്കുക എന്നതാണാണ് ലക്ഷ്യം.
40,000 വെർച്വൽ തൊഴിലവസരങ്ങൾ പുതിയ പദ്ധതിയുടെ ഭാഗമായി നേരിട്ട് ലഭ്യമാകും. ഡിജിറ്റല്‍, കമ്യൂണിക്കേഷന്‍ രംഗങ്ങളില്‍ വന്‍ കുതിപ്പാകും ഉണ്ടാവുക. അടുത്ത രണ്ട് ദശകങ്ങളിൽ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന വിപ്ലവമാണ് മെറ്റാവേർസെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേര്‍ത്തു. അനുബന്ധമായി ബ്ലോക് ചെയിനും ലോകത്തെ ദൈനംദിനം നിയതന്ത്രിക്കുന്ന സംവിധാനമാകുമെന്നും വിലയിരുത്തപ്പെടുന്നു. നിലവില്‍ ആയിരത്തോളം മെറ്റവേര്ഡസ് കമ്പനികൾ ദേശീയ സമ്പദ്വ്യവസ്ഥയിലേക്ക് 500 മില്യൺ ഡോളർ സംഭാവന ചെയ്യുന്നുണ്ടെന്നും ൈശഖ് ഹംദാന്‍ വ്യക്തമാക്കി.
എന്താണ് മെറ്റാവേര്‍സ്
നിലവില്‍ ഇന്റര്‍നെറ്റ് അനുബന്ധമായി ലഭ്യമാകുന്ന കാഴ്ചകളുടേയും കേഴ്വികളുടേയും പുതിയ രൂപത്തേയും ശൈലിയേയുമാണ് മെറ്റാവേര്‍സ് എന്നതുകൊണ്ട് ലളിതമായി സൂചിപ്പിക്കുന്നത്. 3ഡി ,വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള ഒരു വെർച്വൽ ലോകമാണ് മെറ്റാവേഴ്സ്. മൊബൈലിലും കമ്പ്യൂട്ടറിലും നിലവിലുളള 2ഡി അനുഭവങ്ങൾ 3ഡിയിലേക്ക് മാറുന്നതോടെ വെര്‍ച്വല്‍ റിയാലിറ്റിയുടെ അനന്തസാധ്യതകൾ തുറക്കപ്പെടും. എല്ലാത്തരം കമ്പനികളുടെ വിപണന തൊഴില്‍ മേഖലകളില്‍ പുതിയ വിപ്ലവത്തിനാണ് വഴിയൊരുങ്ങുന്നത്. 3ഡി സഹായത്തോടെ നേരില്‍ കാണും വിധം കണ്മുന്നില് എത്തുന്നതിനെ അനുഭവിച്ചറിയാനുളള അവസരമൊരുങ്ങുന്നതോടെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍ കോളുകളുടേയും വീഡിയോ കോളുകളുടേയും രീതി മെറ്റാവേര്‍സ് കോളുകളിലേക്കും എത്തപ്പെടും.
എന്താണ് ബ്ലോക് ചെയിന്‍
വാണിജ്യ രംഗത്ത് അതിവേഗം വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയാണ് ബ്ലോക് ചെയിന്‍. വിവരശേഖരണവും വിതരണവും സുരക്ഷിതമായി കൈകാര്യം ചെയ്യാവുന്ന വിപുലമായ അടിസ്ഥാനമാണ് ബ്ലോക്ചെയിന്‍. ഏതെങ്കിലും ഫയലുകളൊ കണക്കുപുസ്തകങ്ങളൊ ആവശ്യമില്ലാതെ അനേകായിരം വിവരങ്ങൾ ക്രോഡീകരിക്കാനും പ്രയോഗിക്കാനും കഴിയുന്ന സംവിധാനം. സാമ്പത്തിക, റീട്ടെയില്‍, ഗതാഗത, റിയല്‍ എസ്റ്റേറ്റ്, ആഗോള ഷിപ്പിംഗ്, തുടങ്ങി എല്ലാ മേഖലയിലും ബ്ളോക് ചെയില്‍ സംവിധാനം ഉപയോഗപ്പെടുത്താം. ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനം മുതല്‍ കയറ്റിറക്കുമതി ഇടപാടുകൾ വരെ ബ്ളോക്ചെയിന് കഴീലാകും.
മൂന്നൂറിരട്ടി തൊഴിലവസരങ്ങൾ
ഒരോവര്‍ഷവും മൂന്നൂറിരട്ടി തൊഴിലവസരങ്ങളാണ് ഈ മേഖലയിലുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. നിലവില്‍ കമ്പ്യൂട്ടല്‍ ഗെയിമുകൾക്കും ക്രിപ്റ്റോ കറന്‍സി ഇടപാടുകൾക്കും മറ്റും നാമമാത്രമായി ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ വിപുലമായ രൂപമാണ് നമുക്ക് മുന്നിലേക്ക് എത്തുക. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും ലോകം കീഴടക്കിയതുപോലെ മെറ്റാവേര്‍സും ബ്ലോക് ചെയിനും മറ്റൊരു കീഴടക്കലിന് തയ്യാറായിക്കഴിഞ്ഞു.