യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഫ്രാന്‍സ് പര്യടനത്തിന് തുടക്കം. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന യുഎഇ പ്രസിഡന്‍റ് നിരവധി കരാറുകളിലും ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുളള ദീർഘബന്ധം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം.
ഊര്‍ജം , കാലാവസ്ഥ, വിദ്യാഭ്യാസം, വാണിജ്യം ബഹിരാകാശം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ഉടമ്പടികൾ സ്ഥാപിക്കും. എണ്ണയിതര വ്യാപാര രാഗത്തും ഇരുരാജ്യങ്ങളും ശക്തമായ പദ്ധതികൾ നടപ്പാക്കി വരികയാണ്. സാംസ്കാരിക മേഖലയിലെ സഹകരണവും സുപ്രധാനമാണ്.
യുഎഇയിലെ പ്രധാന വിദേശ നിക്ഷേപകരിൽ മുന്നിലാണ് ഫ്രാൻസ്. 2020 അവസാനത്തോടെ യുഎഇയിലെ ഫ്രഞ്ച് നിക്ഷേപം 2.5 ബില്യൺ യൂറോയായിരുന്നു. അതേസമയം ഫ്രാൻസിലെ വിദേശ നിക്ഷേപകരുടെ പട്ടികയിൽ യുഎഇയുടെ സ്ഥാനം 35-ാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
യുഎഇ സ്ഥാപിതമായത് മുതല്‍ ഫ്രാന്‍സുമായി നിരന്തരബന്ധമുണ്ട്. സാമ്പത്തിക, സാംസ്കാരിക, സൈനിക, പാരിസ്ഥിതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഡസൻ കണക്കിന് കരാറുകളും ധാരണാപത്രങ്ങളും നിലവിലുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ഡിസംബറിൽ 13 കരാറുകൾ ഒപ്പുവച്ചിരുന്നു.
യുഎഇയിലെ പ്രവാസ സമൂഹത്തില്‍ ഫ്രഞ്ച് പൗരന്‍മാരുടെ സാനിധ്യവും മുന്നിലാണ്. അതേസമയം പ്രസിഡന്‍റായ ശേഷം ആദ്യമായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഫ്രാന്‍സിലേക്ക് എത്തുന്നത്. ജിദ്ദിയല്‍ നടന്ന അറബ് ഉച്ചകോടിയ്ക്ക് ശേഷമാണ് യുഎഇ പ്രസിഡന്‍റിന്‍റെ ഫ്രാന്‍സ് സന്ദര്‍ശമെന്നുതും പ്രത്യേകതയാണ്.