ബോംബുകൾക്കും നാശ നഷ്ടങ്ങൾക്കും ഇടയിൽ ശക്തമായി നിലകൊള്ളുന്ന പാലസ്തീനിലെയും ഗസ്സയിലെയും വനിതകൾക്ക് പ്രശംസയുമായി സുൽത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. ഒമാനി വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് അൽ ബുസൈദി ആശംസകൾ അറിയിച്ചത്. പാലസ്തീനിലെ സഹോദരിമാർക്ക് സമാധാനവും സ്ഥിരതയും നൽകുന്നതിന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വനിത ദിനത്തിൽ ഒമാനി സ്ത്രീകൾക്ക് ആശംസകൾ നേർന്ന അൽ ബുസൈദി, സ്ത്രീകളുടെ നിരന്തരമായ പരിശ്രമങ്ങൾക്കും സമൂഹവും രാജ്യവും കെട്ടിപ്പടുക്കുന്നതിലുള്ള പങ്കിനും നന്ദി അറിയിച്ചു. കൂടാതെ ഒമാനി വനിതകളുടെ വിവിധ മേഖലകളിലെ പ്രയത്നങ്ങൾ വിലപ്പെട്ടതും അഭിനന്ദനം അർഹിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ 17ന് ആണ് ഒമാൻ വനിതദിനമായി ആചരിക്കുന്നത്. പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഒമാനി വനിതദിനാചരണ പരിപാടികൾ അധികൃതർ മാറ്റിയ്ക്കുകയും ചെയ്തിട്ടുണ്ട്.