അബ​ഹയിൽ പുതിയ അന്താരാഷ്​ട്ര വിമാനത്താവളം, മാസ്​റ്റർ പ്ലാൻ പുറത്ത് വിട്ട് സൗദി കിരീടാവകാശി 

Date:

Share post:

സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബ​ഹയിൽ പുതിയ അന്താരാഷ്​ട്ര വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്തുവിട്ടു​. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിന്റെ നാഴികക്കല്ലായി മാറുന്നതിന് വേണ്ടി അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും​ പുതിയ വിമാനത്താവളത്തിന് നൽകുക​.

നിലവിലുള്ള വിമാനത്താവളത്തി​ന്റെ പലമടങ്ങ്​ വലിപ്പത്തിലായിരിക്കും പുതിയത്​ നിർമിക്കുക​. ഏകദേശം 10,500 ചതുരശ്ര മീറ്ററാണ് പഴയ എയർപോർട്ടിനുള്ളത്. എന്നാൽ, പുതിയ ടെർമിനലി​ന്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും ഇവിടെ ഉണ്ടായിരിക്കും. മാത്രമല്ല, യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോമുകളും സെൽഫ്​ സർവിസ്​ സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ്​ ഏരിയകളും ഉണ്ടാവും. ആദ്യഘട്ടം 2028ഓടെ വിമാനത്താവളത്തിന്റെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും​ രൂപകൽപന. യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ കാര്യക്ഷമതയുള്ള സംവിധാനം ഒരുക്കും. ​

പ്രതിവർഷം 1.3 കോടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. നിലവിലെ വിമാനത്താവളത്തിന്​ 15 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയേയുള്ളൂ. നിലവിൽ 30,000 വിമാനസർവിസുകളാണ്​ ഒരു വർഷം ഓപ്പറേറ്റ്​ ചെയ്യാനുള്ള ശേഷി. എന്നാൽ പുതിയതിൽ​ 90,000-ലധികം വിമാന സർവിസ്​ നടത്താൻ സൗകര്യമുണ്ടാകും. 20 ഗേറ്റുകൾ ഉണ്ട്. യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാനത്താവളത്തിൽ 41 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും.

ഏഴ്​ പുതിയ സെൽഫ്​ സർവിസ്​ പ്ലാറ്റ്‌ഫോമുകൾ ഈ വിമാനത്താവളത്തിൽ സ്ഥാപിക്കും. ‘വിഷൻ 2030’ന് അനുസൃതമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആകർഷകമായ ആഗോള ലക്ഷ്യസ്ഥാനമായി അസീർ മേഖലയെ മാറ്റുന്നതിനുമാണ്​ പുതിയ അന്താരാഷ്​ട്ര വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു. ‘കിമമ്​ വ ശൈമ്​’ എന്ന അസീർ ടൂറിസം പദ്ധതി, ദേശീയ ടൂറിസം പദ്ധതി തുടങ്ങിയവയുടെ തുടർച്ചയാണ്​ അബഹയിലെ പുതിയ വിമാനത്താവളം. ലോകത്തെ 250 വിമാനത്താവളങ്ങളിൽ നിന്നോ തിരിച്ചോ വിമാന സർവിസ്​ ഓപറേറ്റ്​ ചെയ്യാനും 33 കോടി യാത്രക്കാരെ സൗദിയിലെത്തിക്കാനും ലക്ഷ്യം വെക്കുന്ന ദേശീയ വ്യോമയാന പദ്ധതിയാണ് കിമമ്​ വ ശൈമ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...