ഖത്തറും ജർമനിയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബർലിൻ സന്ദർശിച്ചു. വ്യാഴാഴ്ച ബർലിനിലെത്തിയ അമീർ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾടർ സ്റ്റീൻമിയർ, വിദേശകാര്യ മന്ത്രി അനലേന ബിയറബോക് എന്നിവരുമായി കൂടിക്കാഴ്ചക നടത്തി.
അതേസമയം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി എന്നിവർ ഉൾപ്പെടെയുള്ള ഉന്നത സംഘവും അമീറിനൊപ്പം ജർമൻ സന്ദർശനത്തിന് എത്തിയിട്ടുണ്ട്.
ജർമൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാലസ്തീനിലെ സംഘർഷ സാഹചര്യം ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സാമ്പത്തിക, നിക്ഷേപ, ഊർജ മേഖലകളിലെ നിരവധി സഹകരണ കരാറുകൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.