സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ് ഡിസംബർ മുതൽ മദീനയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കും. ഡിസംബർ ഒന്ന് മുതൽ ഏഴ് സർവ്വീസുകളാണ് ആരംഭിക്കുന്നത്. മദീന വിമാനത്താവളത്തിലെ പുതിയ ഓപറേഷൻസ് ബേസിൽ നിന്നാണ് അഞ്ച് വിദേശ നഗരങ്ങളിലേക്കും രണ്ട് ആഭ്യന്തര നഗരങ്ങളിലേയ്ക്കുമാണ് ഫ്ലൈ നാസ് സർവീസുകൾ നടത്തുക.
ദുബായ്, ഒമാൻ, ബഗ്ദാദ്, ഇസ്താംബൂൾ, അങ്കാറ എന്നീ വിദേശ നഗരങ്ങളിലേക്കും അബഹ, തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കുമാണ് മദീനയിൽ നിന്ന് ഫ്ലൈ നാസ് ആരംഭിക്കുന്ന സർവ്വീസുകൾ. നിലവിൽ റിയാദ്, ജിദ്ദ, ദമാം, കയ്റോ എന്നിവിടങ്ങളിലേക്ക് മദീനയിൽ നിന്ന് കമ്പനി സർവീസുകൾ നടത്തുന്നുണ്ട്. ഇതോടെ മദീനയിൽ നിന്നുള്ള ഫ്ലൈ നാസ് സർവീസിന്റെ എണ്ണം 11 ആയി ഉയരും.