ഇസ്രയേലില്‍ നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് വേണ്ടി ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ സ്വീകരിക്കുന്നതിന് വേണ്ടിയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്പ് ഡെസ്കും സജ്ജമാക്കും.
അതേസമയം ഓപ്പറേഷന് അജയ് യുടെ ഭാഗമായി ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍ നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് രാത്രി ഒന്‍പതുമണിക്ക് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ഒക്ടോബര്‍ പതിനെട്ടാം തീയതി വരെ ദിവസവും ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്നും. വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കണ്ട്രോള് റൂം നമ്പര്‍: 011 23747079.