ഹുറൂൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എത്തി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. 55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാം സ്ഥാനത്ത് എത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് രണ്ടാം സ്ഥാനത്തുള്ളത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിൽ 33,000 കോടി രൂപയുടെ ആസ്തിയുമായാണ് രണ്ടാമത് എത്തിയത്.
ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും ചേർന്ന് പുറത്തിറക്കിയ സമ്പന്ന പട്ടികയിൽ ദേശീയ റാങ്കിൽ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. 46-ാംസ്ഥാനത്താണ് ഡോ. ഷംഷീർ വയലിൽ. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളിൽ മൂന്നാം സ്ഥാനത്ത്. 31,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 27,600 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് നാലാം സ്ഥാനത്താണ്.
ഇതിലുൾപ്പെട്ട മറ്റു മലയാളികളും ആസ്തിയും ഇങ്ങനെ:
പിഎൻസി മേനോൻ & ഫാമിലി, ശോഭ ഗ്രൂപ്പ് (18,300 കോടി), എസ് ഡി ഷിബു ലാൽ, ഇൻഫോസിസ് സഹസ്ഥാപകൻ (17,700 കോടി), ടിഎസ് കല്യാണരാമൻ & ഫാമിലി, കല്യാൺ (16,900 കോടി), തോമസ് കുര്യൻ, ഗൂഗിൾ ക്ലൗഡ് (15,800 കോടി), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി & ഫാമിലി, വി ഗാർഡ് (10,700 കോടി), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), സാറ ജോർജ് & ഫാമിലി, മുത്തൂറ്റ് ഗ്രൂപ്പ് (10,300 കോടി), ജോർജ് ജേക്കബ് മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), ജോർജ് തോമസ് മുത്തൂറ്റ് & ഫാമിലി, മുത്തൂറ്റ് ഫിനാൻസ് (10,300 കോടി), ഫൈസൽ കോട്ടികോളൻ, കെഇഎഫ് ഹോൾഡിങ്‌സ് (9,500 കോടി), എംപി രാമചന്ദ്രൻ, ജ്യോതി ലബോറട്ടറ്റീസ് (7,800 കോടി), റാഗി തോമസ്, സ്പ്രിങ്ക്ളർ (7,300 കോടി), അഹമ്മദ് എംപി, മലബാർ ഗ്രൂപ്പ് (6,900 കോടി), ഡോ. ആസാദ് മൂപ്പൻ & ഫാമിലി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (6,800 കോടി), ടോണി തോമസ്, സോഹോ സഹ സ്ഥാപകൻ (6,000 കോടി), വിപി നന്ദകുമാർ, മണപ്പുറം ഫിനാൻസ് (5,300 കോടി), വികെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസ് (4,400 കോടി), ആലുക്ക വർഗീസ് ജോസ് & ഫാമിലി, ജോസ് ആലുക്കാസ് (4,300 കോടി), ജഹാങ്കീർ റാവുത്തർ & ഫാമിലി, നെസ്റ്റ് ഗ്രൂപ്പ് (2,100 കോടി), അബ്ദുൽ സലാം കെപി, മലബാർ ഗ്രൂപ്പ് (2,000 കോടി), വിദ്യ വിനോദ്, സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ (1,800 കോടി), മായൻ കുട്ടി സി, മലബാർ ഗ്രൂപ്പ് (1,800 കോടി), ഗോകുലം ഗോപാലൻ & ഫാമിലി, ഗോകുലം ഗ്രൂപ്പ് (1,700 കോടി), തോമസ് മുത്തൂറ്റ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (1,600 കോടി), തോമസ് ജോർജ് മുത്തൂറ്റ് (1,600 കോടി), തോമസ് ജോണ് മുത്തൂറ്റ് (1,600 കോടി), രാജീവ് ചന്ദ്രശേഖർ, ജൂപിറ്റർ കാപിറ്റൽ (1,200 കോടി).