യുഎഇ ദേശീയ ദിനം: 10 ദിവസത്തെ ആഘോഷങ്ങളുമായി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ

Date:

Share post:

യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 10 ദിവസത്തെ ആഘോഷം സംഘടിപ്പിക്കാനുള്ള നിർദ്ദേശം ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അവലോകനം ചെയ്തു. 10 ദിവസങ്ങളിലായി ഷാർജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷങ്ങൾ നടക്കും. പ്രവർത്തനങ്ങളിൽ മാർച്ചുകളും പൈതൃകവും, സംഗീതം, നാടോടിക്കഥകൾ, ഏരിയൽ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന പരിപാടികൾ, ശിൽപശാലകൾ, മത്സരങ്ങൾ എന്നിവ സമൂഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പറഞ്ഞു.

ഇന്ന് നടന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷനായിരുന്നു. കഴിഞ്ഞ വർഷം നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ ഷാർജ ദേശീയ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു

1971-ലെ എമിറേറ്റ്‌സിന്റെ ഏകീകരണത്തിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ ആഘോഷത്തിന്റെ ഭാഗമായി സ്വകാര്യ, പൊതുമേഖലാ ജീവനക്കാർക്ക് ഡിസംബർ രണ്ട് , മൂന്ന് തിയതികളിലായി ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...