‘മൂന്ന് വർഷത്തെ ഇടവേള’, സാനിയ ഇയ്യപ്പൻ ഇനി യുകെയിലെ വിദ്യാർത്ഥി 

Date:

Share post:

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലും മോഡലിങ്ങിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമായിരുന്നു സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ അതിൽ നിന്നെല്ലാം മൂന്ന് വർഷത്തെ ഇടവേള എടുത്തിരിക്കുകയാണ് താരം. യുകെയിലെ 167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സിലെ വിദ്യാർഥിയായുകയാണ് ഇനി സാനിയ. ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയയുടെ പഠനം. സെപ്റ്റംബറിൽ കോഴ്സ് ആരംഭിച്ചുകഴിഞ്ഞു. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവകലാശാലയാണിത്.

സാനിയ തന്നെയാണ് സർവകലാശാല ഐഡി കാർഡ് പങ്കുവച്ചുകൊണ്ട് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. കൂടാതെ ലണ്ടനിൽ നിന്നുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 2026 ജൂൺ വരെയാണ് കോഴ്സ്. ഒഴിവുസമയത്ത് സിനിമയിൽ തുടരുമോ എന്നതും വ്യക്തമല്ല. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സാനിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...