മകൾ കുഞ്ഞാറ്റക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് ഉർവശി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Date:

Share post:

മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരസാന്നിധ്യമാണ് നടി ഉർവശി. ഉർവശിയുടെ സിനിമകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്നവയാണ്. ഇപ്പോൾ മകൾ കുഞ്ഞാറ്റക്കൊപ്പമുള്ള ഉർവശിയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരം തന്നെയാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

ഉർവശിക്കും കുഞ്ഞാറ്റയ്ക്കുമൊപ്പം ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി. അവധിക്കാലം ആസ്വദിക്കാനായി ഉർവശിയുടെ ചെന്നൈയിലെ വീട്ടിലെത്തിയിരിക്കുകയാണ് ഇപ്പോൾ കുഞ്ഞാറ്റ. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചുകണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

View this post on Instagram

A post shared by Urvasi Sivaprasad (@therealurvasi)

മനോജ് കെ ജയനുമായി വേർപിരിഞ്ഞ ഉർവശി 2013-ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ വിവാഹം ചെയ്യുകയായിരുന്നു. 2011-ലായിരുന്നു മനോജ് കെ ജയനും ആശയും തമ്മിലുള്ള വിവാഹം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...