റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്തത്തേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഒമാനും യുഎഇയിക്കുമിടയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സർവീസ് ആരംഭിച്ചത്.
യാത്രക്കാരുമായി മുസന്തമിലെ ഖസബിലെത്തിയ ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ വരവേൽപ്പാണ് നൽകിയത്. രാവിലെ എട്ട് മണിക്കാണ് റാസൽഖൈമയിൽ നിന്ന് മുസന്തത്തിലേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും റാസൽഖൈമയിൽ നിന്ന് മുസന്തം ബസ് പറപ്പെടും. ഇത്തരത്തിൽ മുസന്തമിൽ നിന്ന് തിരിച്ചും ബസുണ്ടാകും. 50 ദിർഹം നിരക്കിലാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ബസ് സർവീസ് നടത്തുന്നത്.