പഴയ മോഡൽ കാറുകളെ സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അത്തരം വാഹനങ്ങൾ ആസ്വദിക്കാൻ ഇതാ ഒരു സുവർണാവസരം. പഴയ മോഡൽ കാറുകളുടെ അപൂർവ ശേഖരവുമായി എത്തിയിരിക്കുകയാണ് ഖത്തർ ഓട്ടോ മ്യൂസിയം. ജനീവ ഇന്റർനാഷണൽ മോട്ടർ ഷോയിലാണ് കാറുകളുടെ അപൂർവ മോഡലുകളുമായി ഖത്തർ ഓട്ടോ മ്യൂസിയം പങ്കെടുത്തത്. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലെ പ്രധാന ഹാളിൽ 1957 മോഡൽ ഫെറാരി 250 ജിടിഎൽഡബ്ല്യുബി, 1965 മോഡൽ മെർസെർ കോബ്ര റോഡ്സ്റ്റർ എന്നീ കാറുകളാണ് ഖത്തർ ഓട്ടോ മ്യൂസിയത്തിന്റേതായി പ്രദർശിപ്പിക്കുന്നത്.
കൂടാതെ സീലൈൻ സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിന് പുറത്തും ലുസെയ്ലിലെ അർബൻ ഹബ്ബിലുമായി കണ്ടെയ്നറുകളിലും കാറുകൾ പ്രദർശിപ്പിക്കുന്നത്. 1955 മോഡൽ മെഴ്സിഡീസ് 300 എസ്എൽ ഗൾഫ് വിങ്, 1972 മോഡൽ ഷെവർലെ കോർവെറ്റയും ലുസെയ്ലിൽ 1990 മോഡൽ ഫോഡ് ബാൺകോ എക്സ്എൽടി, 1995 ടൊയോട്ട സെലിക്ക ജിടി-4 എന്നിവയുമാണ് കണ്ടെയ്നർ പ്രദർശിപ്പിച്ചിരിക്കുന്നത്. വാഹന പ്രേമികൾക്ക് മികച്ചൊരു ആസ്വാദന അനുഭവമാണ് ജനീവ ഇന്റർനാഷണൽ മോട്ടർ ഷോ പകരുന്നത്.