ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നിക്ഷേപം, വ്യവസായം, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ വികസനത്തിൽ മെച്ചപ്പെട്ട രീതിയിൽ സഹകരണം ഉറപ്പ് വരുത്താൻ ലക്ഷ്യമിടുന്നതായിരുന്നു ധാരണാപത്രം.
യുഎഇ മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആന്റ് അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്‌മദ് അൽ ജാബിർ, ഇന്ത്യൻ വാണിജ്യ – വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ എന്നിവർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. വ്യവസായ മേഖലകളിലെ നിക്ഷേപം, സാങ്കേതികവിദ്യകളുടെ കൈമാറ്റം, വ്യവസായ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളുടെ നടപ്പിലാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ധാരണാപത്രം പ്രധാനമായി ശ്രദ്ധ ചെലുത്തുന്നത്.