ഈ വർഷത്തെ യുഎഇയുടെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം ഇന്ന്. ഫലം ഇന്ന് വൈകുന്നേരം 7.30 മുതൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് വലിയ തിരക്ക് രാജ്യത്ത് അനുഭവപ്പെട്ടിരുന്നു.
ഒക്ടോബർ നാല് മുതൽ അഞ്ചു വരെ നടന്ന ആദ്യകാല വോട്ടെടുപ്പ് വിജയകരമായിരുന്നു. യുഎഇ പൗരന്മാർ ഈ പ്രക്രിയയെ ‘സുഗമവും എളുപ്പവുമാണ്’ എന്ന് വാഴ്ത്തുകയും ചെയ്തു. വോട്ട് ചെയ്യാൻ അഞ്ച് മിനിറ്റിൽ കൂടുതൽ സമയം പോലും എടുത്തില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ തെരഞ്ഞെടുപ്പിനായി അനുവദിച്ച 20 FNC സീറ്റുകളിലേക്ക് ആകെ 309 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. യുഎഇയുടെ പാർലമെന്ററി ബോഡിയായി പ്രവർത്തിക്കുന്ന ഫെഡറൽ അതോറിറ്റിയിൽ 40 സീറ്റുകളും എഫ്എൻസി അംഗങ്ങൾ സാധാരണയായി നാല് വർഷത്തെ കാലാവധിയും അടങ്ങുന്നതാണ്. വ്യക്തിപരമായി വോട്ടുചെയ്യുന്നതിനൊപ്പം, രാജ്യത്തിനായുള്ള ആദ്യത്തെ ഹൈബ്രിഡ് എഫ്എൻസി തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഓൺലൈനായും രേഖപ്പെടുത്തുന്നുണ്ട്.