പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു.
ഈ വർഷം ജൂലൈയിൽ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരൻ.
ഇരുവരുടെയും വിവാഹം ജനുവരിയിൽ നടക്കും. ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന് ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷൻ നടക്കുമെന്ന് നേരത്തെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടൻ ഗോകുൽ, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കൾ.