സൗദിയിൽ അനുമതി പത്രമില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികളെ പിടികൂടിയതായി റിപോർട്ട്. വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയിൽപ്പെട്ട സ്ഥലത്താണ് സംഭവം.
ഒരു സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. മലയാളിയായ വിശിഷ്ടാതിഥി എത്തും മുൻപായിരുന്നു ഇവർ പരിപാടി ആരംഭിച്ചത്.
അനുമതിയില്ലാതെ സൗദിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികൾക്കെതിരെ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുപരിപാരികൾ നടത്താൻ നഗരസഭയുടെയും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെയും അനുമതിപത്രം ആവശ്യമുണ്ടായിട്ടും അതില്ലാതെ പരിപാടികൾ നടക്കുന്നുണ്ടെന്നും നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ രഹസ്യ സർക്കുലർ കഴിഞ്ഞാഴ്ച എല്ലാ നഗരസഭകൾക്കും ലഭിച്ചിരുന്നു.