വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോ​ഗം: ദുബായിൽ ഈ വർഷമുണ്ടായ അപകടങ്ങളിൽ 6 പേർ മരിക്കുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്

Date:

Share post:

2023-ലെ ആദ്യ എട്ട് മാസത്തിനുള്ളിൽ 35,000-ലധികം ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഡ്രൈവ് ചെയ്തതിന് പിടിക്കപ്പെട്ടുവെന്ന് ദുബായ് പൊലീസ്. മൊബൈൽ ഫോൺ ഉപയോ​ഗിച്ചുള്ള ഡ്രൈവിം​ഗ് മൂലം 99 അപകടങ്ങൾ ഉണ്ടായി. ഈ അപകടങ്ങളിൽ ആറ് പേർ മരിക്കുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് പറയുന്നു.

റോഡിൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ ഒരാൾ വിളിക്കുകയോ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കുകയോ സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുകയോ ചെയ്‌താലും ഈ പിഴ ബാധകമാണ്.

ഇത്തരത്തിലുള്ള ലംഘനം എങ്ങനെ എളുപ്പത്തിൽ ക്യാമറയിൽ പകർത്താമെന്ന് ദുബായ് പോലീസ് ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
റഡാറുകൾക്ക് വിവിധ ലംഘനങ്ങൾ തിരിച്ചറിയാൻ കഴിയും. അശ്രദ്ധമായ ഡ്രൈവിംഗിന് പുറമെ, ലെയ്ൻ അച്ചടക്കം പാലിക്കുന്നതിലെ പരാജയവും ഇവ തിരിച്ചറിയും. സീറ്റ് ബെൽറ്റ് ഇടാത്തവരും ക്യാമറയിൽ കുടുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...