ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ സജീവം, കാനഡയിൽ ഒക്ടോബർ 21 ന് ‘ കിൽ ഇന്ത്യ’ കാർ റാലി 

Date:

Share post:

ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ കാനഡയിൽ ഇപ്പോഴും സജീവമായി തുടരുന്നതായി റിപ്പോർട്ട്. നേരത്തേ കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. അത് നീക്കം ചെയ്തിരുന്നെങ്കിലും രണ്ടു ദിവസത്തിനു ശേഷം സറെ ഗുരുദ്വാരയിൽ അവ വീണ്ടും പതിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂൺ 18ന് വെടിയേറ്റു മരിച്ച ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ നിയന്ത്രണത്തിലായിരുന്നു സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര.

കാനഡയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് കുമാർ വർമയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ഖലിസ്ഥാൻ ഭീകരരൻ ഗുർപട്‌വന്ത് സിങ് പന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കത്തെഴുതുകയും ചെയ്തു. മാത്രമല്ല,ഖലിസ്ഥാൻവാദികളായ ഒരു വിഭാഗം ആളുകളെ കൊലപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യൻ ഏജന്റുമാർ രംഗത്തുള്ള സാഹചര്യത്തിൽ ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് വിഭാഗക്കാർ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ ഇന്റലിജൻസ് ഏജൻസി നിർദ്ദേശം നൽകിയെന്ന പ്രചാരണവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിനു പുറത്ത് ഈ മാസം 21ന് ഖലിസ്ഥാൻ അനുകൂലികളായ സിഖുകാർ ‘കിൽ ഇന്ത്യ’ എന്ന പേരിൽ കാർ റാലി സംഘടിപ്പിക്കും. കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുൽ ജനറൽ മനീഷ് ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പ്രതിഷേധം. എന്നാൽ ഒക്ടോബർ 28ന് സിഖ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഖലിസ്ഥാൻ അനുകൂല ഹിതപരിശോധനയ്ക്ക് നിജ്ജാറിന്റെ പേരിൽ പിന്തുണ ഉറപ്പാക്കാനാണ് 21–ാം തീയതി റാലി സംഘടിപ്പിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...