യുഎഇയിൽ ഈ വർഷം ഒക്ടോബർ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ നാല് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. 2022 ലെ മന്ത്രിതല പ്രമേയം നമ്പർ 604 അനുസരിച്ചാണ് ജോലി ആരംഭിച്ച ജീവനക്കാർക്ക് യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കുന്നത്.
അതേസമയം 2023 ജനുവരി ഒന്നിന് ശേഷം യുഎഇയിൽ ജോലിയിൽ തുടരുന്ന ആളുകൾ നാല് മാസത്തിനുള്ളിൽ തന്നെ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണമെന്നായിരുന്നു ആദ്യത്തെ നിബന്ധന. എന്നാൽ പിന്നീട് സമയപരിധി ഒക്ടോബർ ഒന്ന് വരെ നീട്ടി. അല്ലാത്തപക്ഷം ഇൻഷുറൻസ് എടുക്കാത്തവർക്ക് 400 ദിർഹം പിഴ നൽകേണ്ടി വരും.