തലൈവർ 170ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് നടൻ രജനീകാന്ത്. തലൈവർ 170 ചിത്രീകരണം തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം. ലോക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ കോവളത്തുനിന്നുള്ള രജനിയുടെ മാസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഷർട്ട് ധരിക്കാതെ ചെറിയ നിക്കർ മാത്രം ധരിച്ചുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. എന്നാൽ ഇത് യഥാർത്ഥ ചിത്രങ്ങൾ അല്ല. എഐയുടെ സഹായത്തോടെ ആരാധകർ ചെയ്ത സ്റ്റില്ലുകളാണ് ഇത്.
‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊലീസ് വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി 10 ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകും.മലയാളത്തിൽ നിന്ന് മഞ്ജു വാര്യരും ഫഹദ് ഫാസിലും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Fan recreate thalaivar #rajinikanth in AI and it looks fantastic 😍❤️#Rajini #superstar #thalaivar #beziquestreams #tamilmovie #tamilcinema #movieupdates #kollywood #kollywoodcinema #tamilactor #actor #rajinifans pic.twitter.com/oym1fOFmAN
— Bezique Streams (@BeziqueStreams) October 4, 2023