ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യയുടെ പുരുഷ ടീം സ്വർണം നേടി. ഓജസ് പ്രവീൺ, അഭിഷേക് വർമ്മ, പ്രഥമേഷ് ജോകർ എന്നിവരാണ് ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്തത്. ഫൈനലിൽ കൊറിയയെ 235-230ന് തോൽപ്പിച്ചാണ് ഇന്ത്യ ഒന്നാമതെത്തിയത്.
നേരത്തെ അമ്പെയ്ത്തിൽ കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ വനിതകളും സ്വർണം നേടിയിരുന്നു. ഫൈനലിൽ ചൈനീസ് തായ്പേയിയെ തകർത്താണ് ഇന്ത്യ ഒന്നാമതെത്തിയത്.
ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വർണം നേടിക്കൊടുത്തത്.
GOLD MEDAL No. 21 for India 🔥🔥🔥
Archery: Trio of Abhishek, Ojas & Prathmesh beat powerhouse South Korean team 235-230 in Final of Men's Compound Team event.
Medal count: 84
📸 @worldarchery #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/KWN3Iu8ekv
— India_AllSports (@India_AllSports) October 5, 2023