ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്‌ടോബർ 28 മുതൽ നവംബർ 26 വരെ

Date:

Share post:

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 30 ദിവസത്തെ ചലഞ്ചുമായി വീണ്ടും ദുബായ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കും. ഒക്‌ടോബർ 28 മുതൽ നവംബർ 26 വരെയാണ് ഈ വർഷത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നടത്തപ്പെടുക. 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു മാസത്തെ നഗര വ്യാപകമായ സംരംഭമാണിത്.

ദുബായിയെ ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാക്കി മാറ്റാനുള്ള ദൗത്യമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച്. സൗജന്യമായ ഫിറ്റ്‌നസ് വില്ലേജുകൾ, ഇവന്റുകൾ, കമ്മ്യൂണിറ്റി ഹബുകൾ, ക്ലാസുകൾ, വിവിധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആളുകളെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് ബോധ്യവാന്മാരാക്കുകയാണ് ലക്ഷ്യം. ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ ഫിറ്റ്നസ് ചലഞ്ചാണ് ഈ വർഷം വാഗ്ദാനം ചെയ്യുന്നത്.

600 സൗജന്യ ഫിറ്റ്‌നസ് സെഷനുകളാണ് പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ ആർടിഎ മുഷ്‌രിഫ് പാർക്ക് സൈക്കിൾ സെന്റർ, ഗൈഡഡ് ബൈക്ക് ട്രെയിലുകൾ, പമ്പ് ട്രാക്ക്, സൗജന്യ ബൈക്ക്, കൂടാതെ മെരാസ് അവതരിപ്പിക്കുന്ന റൺ ആന്റ് റൈഡ് സെൻട്രൽ എന്നിവയും ഈ വർഷം ഉണ്ടാകും. ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡിഎംസിസി), ഹത്ത, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി), ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ് എന്നിവയുൾപ്പെടെ നഗരത്തിലുടനീളമുള്ള 25 കമ്മ്യൂണിറ്റി ഫിറ്റ്‌നസ് ഹബ്ബുകളും ചലഞ്ചിൽ അവതരിപ്പിക്കും. ഡിപി വേൾഡ് അവതരിപ്പിക്കുന്ന ദുബായ് റൈഡ് നവംബർ 12 തിരിച്ചെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...