2023ലെ നോബേൽ പ്രൈസിൽ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം മൂന്നുപേർക്ക്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. നാനോ ടെക്നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ രസതന്ത്രത്തിനുള്ള പുരസ്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
അതേസമയം തിങ്കളാഴ്ച വൈദ്യശാസ്ത്ര നോബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നോബേലും പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചാണ് സാഹിത്യ നോബേൽ പുരസ്‌കാരം പ്രഖ്യാപിക്കുക. സമാധാന നോബേൽ പുരസ്‌കാരം വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് സാമ്പത്തിക നോബേൽ പുരസ്‌കാരം പ്രഖ്യാപിക്കുക. അതേസമയം പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10 ശതമാനം വർധനവ് ഈ വർഷം നൊബേൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കും.