കൂൾ ക്യാപ്റ്റൻ എം എസ് ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചിത്രങ്ങൾ കണ്ട് ധോണി സിനിമയിലേക്കോ എന്നതാണ് പ്രേക്ഷകരുടെ സംശയം. 2007ലെ ലോകകപ്പ് ലുക്കാണ് താരം റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഹെയർ സ്റ്റൈൽ തന്നെയാണ് അതിന് പ്രധാന കാരണം. തുടക്കക്കാലത്തെ ധോണിയുടെ നീളൻ തലമുടി വീണ്ടും അവതരിപ്പിച്ച് ഇപ്പോൾ തന്റെ ഐക്കോണിക് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനുവേണ്ടിയാണ് ധോണി തന്റെ പഴയ ലുക്കിലേയ്ക്കെത്തിയത്. നീളൻ മുടിയിൽ സ്വർണനിറം പൂശി കറുത്ത ഗ്ലാസും കറുത്ത വസ്ത്രങ്ങളും അണിഞ്ഞ് ട്രെന്റിങ് ലുക്കിലെത്തിയ ധോണിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കാൻ പോവുകയാണോ, ഹൃത്വിക് റോഷൻ ആണോ എന്നൊക്കെയാണ് പലരുടെയും ചോദ്യം. നമ്മുടെ പഴയ മഹിയെ തിരിച്ചുകിട്ടിയെന്നാണ് ചിലർ സന്തോഷം പ്രകടിപ്പിക്കുന്നത്. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ധോണി ഐ.പി.എല്ലിൽ മാത്രമാണ് ഇപ്പോൾ തുടരുന്നത്.