ദുബായിൽ വാഹനമോടിക്കുന്നവർക്ക് പ്രൊഫഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കാൻ ഇനി 24 മണിക്കൂർ കാത്തിരിക്കേണ്ടതില്ല. അപേക്ഷ നൽകിയ ഉടൻ ഡ്രൈവിംഗ് പെർമിറ്റ് ഓൺലൈനായി ലഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
പെർമിറ്റുകൾക്കായുള്ള ആർടിഎയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണ് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നത്. ടാക്സി ഡ്രൈവർമാർക്കും ആഡംബര വാഹന ഡ്രൈവർമാർക്കും സ്കൂൾ ബസ് ഡ്രൈവർമാർക്കും ഈ സംരംഭം പ്രയോജനപ്പെടുമെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ഡ്രൈവർ അഫയേഴ്സ് ഡയറക്ടർ സുൽത്താൻ അൽ അക്രാഫ് പറഞ്ഞു.
പെർമിറ്റിന് അപേക്ഷിക്കേണ്ട രീതി
* അഫിലിയേറ്റഡ് കമ്പനി ആർടിഎ വെബ്സൈറ്റിൽ പെർമിറ്റിന് അപേക്ഷിക്കുകയും പെർമിറ്റ് ഫീസ് അടയ്ക്കുകയും ചെയ്യുക
* ഡ്രൈവർ സ്മാർട്ട് ഉപകരണങ്ങളിൽ ദുബായ് ഡ്രൈവ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ആപ്പിനുള്ളിൽ പ്രീ-രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം
* അഫിലിയേറ്റഡ് കമ്പനി ആപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഡ്രൈവർക്ക് RTA-Dubai Drive ആപ്പ് വഴി തൽക്ഷണം ഡിജിറ്റൽ പെർമിറ്റ് ലഭിക്കും
* എല്ലാത്തരം സ്മാർട്ട് ഉപകരണങ്ങളിലും വർക്ക് പെർമിറ്റ് ലഭ്യമാണ്