കനത്ത മഴയേത്തുടർന്ന് ഇന്ത്യ–നെതർലന്റ്സ് ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
ലോകകപ്പിനായി തയ്യാറെടുക്കുന്ന ടീമിന് അവസാനവട്ട വിലയിരുത്തലുകൾ നടത്താനുള്ള അവസരം എന്ന നിലയിലാണ് സന്നാഹ മത്സരങ്ങൾ നടത്തിവരുന്നത്. നേരത്തെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ സന്നാഹ മത്സരം കളിച്ച നെതർലന്റ്സിന് കളി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഒക്ടോബർ 5-നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.