ഏഴാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

Date:

Share post:

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം നേടിയത്. ജോക്കോവിച്ചിന്റെ ഏഴാം വിംബിൾഡൺ കിരീടവും 21ാം ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ റാഫേല്‍ നദാലിന് തൊട്ടരികെ എത്തിയിരിക്കുകയാണ് നോവാക് ജോക്കോവിച്ച്.

കിര്‍ഗിയോസിന്റെ മേധാവിത്വത്തോടെ തുടങ്ങിയ ഫൈനല്‍ മത്സരത്തിൽ ആദ്യസെറ്റ് നഷ്ടമായതോടെ തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീട് തുടര്‍ച്ചയായി മൂന്നു സെറ്റുകള്‍ നേടിയാണ് വിജയം നേടിയത്. രണ്ടാം സെറ്റ് 6-3നും മൂന്നാമത്തെ സെറ്റ് 6-4നുമാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ മത്സരം ടൈബ്രേക്കറിലെത്തിക്കാനും എതിരാളി കിര്‍ഗിയോസിന് സാധിച്ചു. 7-6നാണ് ജോക്കോവിച്ച് സെറ്റും ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കുന്നത്.

ഗോറാൻ ഇവാനിസെവിച്ചിന് ശേഷം ആദ്യ സീഡ് ചെയ്യപ്പെടാത്ത ചാമ്പ്യനാകാൻ റാങ്കിംഗിൽ 40-ാം സ്ഥാനത്തുള്ള കിർഗിയോസ് ശ്രമം നടത്തിയെങ്കിലും ജോക്കോവിച്ചിന്റെ മികവിന് മുന്നിലാണ് പരാജയം ഭവിച്ചത്. ജോക്കോവിച്ച് തുടർച്ചയായ നാലാം തവണയാണ് വിംബിൾഡൺ കിരീടമണിയുന്നത്. കിര്‍ഗിയോസിന്റെ ആദ്യ ഫൈനൽ മത്സരവും. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന നേട്ടത്തിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ പിന്തള്ളിയാണ് ജോക്കോവിച്ച് മുന്നിൽ എത്തി. ഇതുവരെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് റോജർ ഫെഡറർ നേടിയിട്ടുള്ളത്. സ്‌പെയിനിന്റെ റാഫേൽ നദാലിന്റെ പേരിലാണ് ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ളത്. നദാൽ 22 കിരീടങ്ങൾ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നല്ലൊരു പേര് നിർദേശിക്കാമോ? തന്റെ പെൺ നായ്ക്കുട്ടിക്ക് പേര് ആവശ്യപ്പെട്ട് ഷെയ്ഖ് ഹംദാൻ

തന്റെ വളർത്തു നായ്ക്കുട്ടിക്ക് നല്ലൊരു പേര് നിർദേശിക്കാൻ ആവശ്യപ്പെട്ട് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ...

പ്രതിദിനം ശരാശരി നാല് ലക്ഷം യാത്രക്കാർ; വ്യോമഗതാഗതത്തിൽ യുഎഇയ്ക്ക് മുന്നേറ്റം

യുഎഇയുടെ സിവിൽ ഏവിയേഷൻ നെറ്റ്‌വർക്ക് പ്രതിദിനം ശരാശരി 400,000 യാത്രക്കാർക്കും പ്രതിമാസം 12 ദശലക്ഷത്തിലധികം യാത്രക്കാർക്കും സേവനം നൽകുന്നതായി കണക്കുകൾ. പ്രതിദിനം 10,000 ടണ്ണിലധികം...

സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്താൻ യുഎഇ

യുഎഇ സർവ്വകലാശാലകളിൽ എമിറാത്തികൾക്ക് റിയൽ എസ്റ്റേറ്റ് ബിരുദം ആരംഭിക്കും. തിരഞ്ഞെടുത്ത യുഎഇ സർവകലാശാലകളിലാണ് റിയൽ എസ്റ്റേറ്റ് ബിരുദം ഏർപ്പെടുത്തുക. എമിറാത്തി വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ...

‘എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍’; നയന്‍താരയ്ക്ക് ആശംസയുമായി മഞ്ജു വാര്യർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് തന്റെ 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് നടി മഞ്ജു വാര്യർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ...