മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റേയും കടമായാണെന്നും അതിനായി ശക്തമായ പോരാട്ടം ആവശ്യമാണെന്നും സിപിെഎഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് ബിജെപി ആര്‍എസ്എസ് വിരുദ്ധ ശക്തികളെ വിപുലീകരിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. ആരെ പിന്തുണയ്ക്കുന്നു എന്നതല്ല, എന്തിന് പിന്തുണയ്ക്കുന്നു എന്നതാണ് പ്രാധാനമെന്നും യെച്ചൂരി പറഞ്ഞു. ജ്യോതി ബസു അനുസ്മരണ പ്രഭാഷണത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
ഭരണഘടനയേയും അതിനെതിരായ ആക്രമണങ്ങളേയും പ്രതിരോധിക്കേണ്ട കാലമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിലെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമായ നിലപാടാണ് ജ്യോതിബസുവിനെപ്പോലെ ദീര്‍ഘദര്‍ശിയായ നേതാക്കൾ എന്നും സ്വീകരിച്ചിട്ടുളളതെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.
മോദിസര്‍ക്കാറിന്‍റെ നിലപാടുകളേയും യെച്ചൂരി തുറന്നുകാട്ടി. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നടപടികൾ എതിര്‍ക്കപ്പെടണമെന്നും
മോദി സര്‍ക്കാര്‍ 2014ല്‍ ഭരണത്തില്‍ വന്ന ശേഷം യുഎപിഎ ചുമത്തിയ കേസുകളില്‍ 70 ശതമാനമാണ് വര്‍ധനയാണ് ഉണ്ടായിട്ടുളളതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.