ഓവര്‍ടൈം രണ്ട് മണിക്കൂറില്‍ കൂടരുത്. യുഎഇയില്‍ അധിക സമയ തൊ‍ഴിലെടുക്കുന്നതിന് പുതിയ വ്യവസ്ഥ

Date:

Share post:

യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധികജോലി നൽകരുതെന്ന നിര്‍ദ്ദേശവുമായി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലിചെയ്യിക്കരുതെന്നാണ് പുതുക്കിയ വ്യവസ്ഥ.അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശമ്പളത്തിന്‍റെ 25 ശതമാനത്തില്‍ കുറയാത്ത തുകയാണ് അധിക വേതനം നല്‍കേണ്ടത്. രാത്രി പത്തിനും പുലര്‍ച്ചെ നാലിനുമിടയിലാണ് അധിക ജോലി നല്‍കുന്നതെങ്കില്‍ സാധാരണ വേതനത്തിന്‍റെ അമ്പത് ശതമാനത്തില്‍ കുറയാത്ത തുക കൂലിയായി നല്‍കണം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അധിക ദിവസം ജോലി ചെയ്യേണ്ടി വന്നാലും കൂലി അമ്പത് ശതമാനത്തില്‍ കുറയാന്‍ പാടില്ല.

വ്യാപാരകന്ദ്രങ്ങൾ, കാന്‍റീനുകൾ, ഹോട്ടലുകൾ, സെക്യൂരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊ‍ഴികെ അധിക സമയം തൊ‍ഴിലെടുപ്പിച്ചാല്‍ മറ്റ് ദിവസങ്ങളില്‍ തൊ‍ഴില്‍ സമയം കുറച്ചുകൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തൊ‍ഴിലാളിയുടെ രണ്ട് ദിവസത്തെ അവധി ഒ‍ഴിവാക്കാന്‍ പാടില്ലെന്നും മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി..

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...