ലോകകപ്പിനായി ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലെത്തി പാക്കിസ്ഥാൻ ടീം

Date:

Share post:

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലെത്തി പാക്കിസ്ഥാൻ ടീം. പാക് താരങ്ങൾക്കുള്ള വിസ ഇന്ത്യ അനുവദിക്കാൻ വൈകിയതിനാൽ ഇന്നാണ് താരങ്ങൾ ഹൈദരാബാദിൽ വിമാനമിറങ്ങിയത്. ഇന്ത്യയിലേയ്ക്ക് പുറപ്പെടേണ്ടതിന്റെ 11 മണിക്കൂർ മുമ്പ് മാത്രമാണ് ഇന്ത്യ പാക് താരങ്ങൾക്ക് വിസ അനുവദിച്ചത്. മറ്റ്പല രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാർ ഇതിനോടകം ഇന്ത്യയിലെത്തിക്കഴിഞ്ഞു. 2016 ട്വന്റി20 ലോകകപ്പിനായാണ് പാക്കിസ്ഥാൻ ടീം അവസാനമായി ഇന്ത്യയിൽ എത്തിയത്.

നാളെ ന്യൂസീലൻഡിനെതിരെ ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ സന്നാഹമത്സരം നടക്കുക. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബർ 3-ന് ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരവും ഹൈദരാബാദിൽ തന്നെ നടക്കും. ഒക്ടോബർ 14-ന് അഹമ്മദാബാദിലാണ് ലോകകപ്പിലെ ആവേശോജ്ജ്വലമായ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...