ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു നാലാം സ്വർണം. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം. മനു ഭാകർ, എഷ സിങ്, റിതം സങ്‍വാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്കായി സ്വർണം വെടിവച്ചിട്ടത്. ചൈനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യയുടെ സുവർണ്ണ നേട്ടം.
1759 പോയിന്റാണ് ഇന്ത്യൻ സംഘം നേടിയത്. ഒപ്പത്തിനൊപ്പം പൊരുതിയ ചൈനീസ് ടീം മൂന്ന് പോയിന്റ് പിന്നിലായി. 1756 പോയിന്റ് ചൈനീസ് സംഘം സ്വന്തമാക്കി. ദക്ഷിണ കൊറിയയ്ക്കാണ് മൂന്നാം സ്ഥാനം.
ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ നേടിയത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് നാലാം ദിനത്തിലെ ആദ്യ മെഡൽ നേടിത്തന്നത്. 1764 പോയിന്റോടെയാണ് ഇന്ത്യൻ സംഘത്തിന് വെള്ളി മെഡൽ ലഭിച്ചത്.
25 മീറ്റർ ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ മനു ഭാകറും എഷ സിങ്ങും ഫൈനലിൽ കടന്നിട്ടുണ്ട്.
And its a GOLD 🔥
India win GOLD medal in 25m Pistol Team event
Trio of Manu Bhaker, Esha Singh & Rhythm Sangwan score pts 1759 pts in Qualification | China 2nd (1756 pts)
📸 File photo #IndiaAtAsianGames #AGwithIAS #AsianGames2022 pic.twitter.com/FZ97BI38iZ
— India_AllSports (@India_AllSports) September 27, 2023