ഇന്ത്യ-ഓസീസ് മൂന്നാം ഏകദിനം; രോഹിത്തും കോലിയും ബുമ്രയും ടീമിൽ തിരിച്ചെത്തും

Date:

Share post:

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ ടീമിൽ തിരിച്ചെത്താനൊരുങ്ങി രോഹിത്തും കോലിയും ബുമ്രയും. ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരാണ് മൂന്നാം ഏകദിനത്തിൽ ടീമിനൊപ്പമുണ്ടാകുക. ഇവർക്കൊപ്പം ടീമിലെ റൊട്ടേഷൻ പോളിസിയുടെ ഭാഗമായി രണ്ടാം മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്ന പേസർ ബുമ്രയും തിരിച്ചെത്തുന്നുണ്ട്. നാളെ രാജ്കോട്ടിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.

ഈ സാഹചര്യത്തിൽ ഓപ്പണർ ശുഭ്മൻ ഗിൽ, ഓൾ റൗണ്ടർ ഷാർദൂൽ ഠാക്കൂർ എന്നിവർക്ക് വിശ്രമവും അനുവദിക്കും. ഏഷ്യാകപ്പ് ഫൈനലിനിടെ പരുക്കേറ്റ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ നാളെയും ടീമിലുണ്ടാകില്ല. ഏഷ്യൻ ഗെയിംസ് ടീമിലുള്ള ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ എന്നിവരെയും മൂന്നാം ഏകദിനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...